Spread the love

സൈബർ ഇടം, ഞങ്ങളുടെ ഇടം എന്ന ലക്ഷ്യത്തെ മുൻനിർത്തി വിമൻ ഇൻ സിനിമാ കലക്ടീവ് ഫേസ്ബുക്ക് പേജ് വഴി വലിയൊരു കാമ്പയിനാണ് നടത്തുന്നത്. ഈ കാമ്പയിന്റെ ഭാ​ഗമായി അന്ന ബെൻ, സാനിയ ഇയ്യപ്പൻ, ശ്രിന്ദ എന്നിവർ തങ്ങളുടേതായ പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുണ്ട്.

സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള വിമൻ ഇൻ സിനിമാ കലക്ടീവ് പ്രവർത്തനങ്ങൾക്ക് മീഡിയയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണെന്ന് സംഘടന ഫേസ്ബുക്ക് പേജിൽ പറയുന്നു. ലോഞ്ച് ചെയ്യുന്ന WCCയുടെ ക്യാംപെയിൻ #RefusetheAbuse “സൈബർ ഇടം, ഞങ്ങളുടെയും ഇടം”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബർ സംസ്കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും സംഘടന ഓർമ്മിപ്പിക്കുന്നു.

റഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പയിനിൽ നടി സാനിയ ഇയ്യപ്പൻ പങ്കുവെച്ച സന്ദേശം ഇതിനോടകം വൈറലായി. എപ്പോഴും തന്റെ ഫോട്ടോക്ക് വരുന്ന കമന്റ് ഡ്രസ്സിം​ഗിനെ പറ്റിയാണ്. എന്ത് ധരിക്കണം എന്നത് തന്റെ ഇഷ്ടമാണെന്നും സാനിയ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. എന്റെ ഫാമിലിക്കില്ലാത്ത ബുദ്ധിമുട്ടും വിഷമവുമാണോ നാട്ടിലെ ചേട്ടൻമാർക്കെന്നാണ് സാനിയ ചോദിക്കുന്നത്. എനിക്ക് എപ്പോഴും വരുന്ന കമന്റ് എന്റെ ഡ്രസിംഗിനെ കുറിച്ചാണ്. എന്റെ ഇഷ്ടമല്ലേ ഞാൻ എന്ത് ധരിക്കണമെന്നത്. അത് നിങ്ങളോട് ചോദിച്ചിട്ടാണോ ചേട്ടൻമാരെ. നിങ്ങൾക്കെന്ത് മനസുഖമാണ് ഇങ്ങനെ കമന്റിടുന്നതെന്നും നടി ചിരിക്കുന്ന മുഖവുമായി ചോദിക്കുന്നു. ഓരോ കമന്റിലും ആൺപിള്ളേർ ചോദിക്കുന്നത് നിനക്കൊന്നും മാനവും മര്യാദയും ഇല്ലേന്നാണ്. ഇത് സ്വയം ചോദിക്കേണ്ടതല്ലേ എന്ന ചോദ്യവും സാനിയ ഉന്നയിക്കുന്നുണ്ട്.

Leave a Reply