
പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാഖ് എന്നിവരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണു സുബൈര്‍. ഇയാളുടെ മുറിയില്‍നിന്നാണ് മറ്റു രണ്ടു പേരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലായവരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന പൊലീസ്. നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ രേഖകളും പരിശോധിച്ചു. കൊലയ്ക്കുശേഷം അക്രമികള്‍ രക്ഷപ്പെട്ട കാറുകളില്‍ ഒരെണ്ണം തമിഴ്‌നാട്ടിലേക്കും മറ്റൊന്നു എറണാകുളത്തേക്കും പോയെന്നായിരുന്നു പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന വാളുകള്‍ കണ്ണന്നൂരില്‍നിന്ന് പൊലീസ് കണ്ടെടുത്തതിലുണ്ടായിരുന്ന രക്തക്കറ സഞ്ജിത്തിന്റേതാണോയെന്ന് അറിയാന്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.