
സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് പൊലീസ്. . പാലക്കാട് എസ്.പി ആര്‍ വിശ്വനാഥിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. കൊലപാതകത്തിന് ആറ് ദിവസത്തിന് ശേഷം പുറത്ത് വന്ന എഫ്‌ഐആര്‍ പകര്‍പ്പിലാണ് രാഷ്ട്രീയ കൊലപാതകമെന്ന റിപ്പോർട്ട്. വെള്ള മാരുതി കാറിലെത്തിയ കണ്ടാലറിയാവുന്ന അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രതികള്‍ സഞ്ചരിച്ച മാരുതി കാറിന്റെ സിസിടിവി ദൃശ്യങ്ങളും പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളിന്റെ രേഖാ ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതുവരെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.45 നു ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.