ടി20 ക്രിക്കറ്റില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ലിനരികെ സഞ്ജു സാംസണ്‍. ചരിത്ര നേട്ടത്തിലേക്ക് 81 റണ്‍സിന്‍റെ അകലമേ രാജസ്ഥാന്‍റെ മലയാളി നായകനുള്ളൂ. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളി തുടങ്ങുക. സീസണില്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ 61 റണ്‍സിന് വിജയിച്ചപ്പോള്‍ സഞ്ജുവായിരുന്നു കളിയിലെ താരം. 27 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും സഹിതം 55 റണ്‍സ് സഞ്ജു അടിച്ചെടുത്തു. രണ്ടാം കളിയില്‍ 23 റണ്‍സിന് രാജസ്ഥാന്‍ ജയിച്ചപ്പോള്‍ സഞ്ജു 21 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 30 റണ്‍സടിച്ചു