Spread the love
ഓർമ്മകളിൽ ശങ്കരാടി.

വ്യത്യസ്തങ്ങളായ 700ലേറെ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന അതുല്യ നടൻ ശങ്കരാടി ഓര്‍‍മ്മയായിട്ട് 20 വര്‍ഷം. 27ആം വയസില്‍ അന്‍പതുകാരനായ അതുല്യനടൻ സത്യന്റെ അച്ഛനായി തുടക്കം. മനസ്സില്‍ ഓര്‍ത്തെടുക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ ചാരുതകളും ഈ മഹാനടന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച്. അച്ഛന്‍, അമ്മാവന്‍, കാര്യസ്ഥന്‍ തുടങ്ങി ഒട്ടേറെ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് അത്ഭുതമായി. ‘കടലമ്മ’ എന്ന ചിത്രത്തിലൂടെയാണ് ശങ്കരാടി സിനിമാ ലോകത്തേക്ക് കടന്നു വന്നത്. കെ.പി.സി.സി നാടക സംഘത്തില്‍ സജീവമായിരുന്നു അതുവരെ. വര്‍ഷത്തിൽ 40ലേറെ സിനിമകള്‍ ആവര്‍ത്തന വിരസതയില്ലാതെ പ്രേക്ഷകന് നല്‍കി.

1924 ല്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി ജനനം. വടക്കന്‍ പറവൂര്‍ മേമനായാണ് വീട്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാഷ്‌ട്രീയം, പത്രവര്‍ത്തനം എന്നീ മേഖലകളിലും അദ്ദേഹം സജീവമായി. ചന്ദ്രശേഖര മേനോന്‍ എന്നതാണ് യഥാര്‍ത്ഥ പേര്. പിന്നീട് തറവാട്ടു പേരായ ശങ്കരാടി എന്ന പേരു സ്വീകരിക്കുകയായിരുന്നു. 2001 ഒക്ടോബര്‍ 9 ന് ഈ മഹാനടന്‍ മലയാള സിനിമയിൽ നിന്നും മണ്മറഞ്ഞു.

Leave a Reply