
ദക്ഷിണമേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തില്‍ പോണ്ടിച്ചേരിയെ 4 -1 ന് തകര്‍ത്താണ് കേരളത്തിന്‍റെ കുതിപ്പ്.
ഇരുപതാം മിനിട്ടിൽ നിജോ ഗിൽബർട്ടാണ് പെനാൽട്ടിയിലൂടെ കേരളത്തിൻ്റെ ആദ്യ ഗോൾ നേടിയത്.
അർജുൻ ജയരാജ്, പി എന്‍ നൗഫല്‍, ബുജൈര്‍ വലിയാട്ട് എന്നിവരും കേരളത്തിനായി ഗോള്‍ വല കുലുക്കി.
ആന്‍സണ്‍ ആന്‍റോയാണ് പോണ്ടിച്ചേരിക്കായി ഗോള്‍ നേടിയത്.
നേരത്തേ ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളിനും ആന്‍റമാന്‍ ആന്‍റ് നിക്കോബാറിനെതിരേ ഏകപക്ഷീയമായ ഒന്‍പത് ഗോളിനും കേരളം വിജയിച്ചിരുന്നു.
യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മാത്രം വേണ്ടിയിരുന്ന കേരളം ജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തിൽ ഇറങ്ങിയത്.
ഫൈനല്‍ റൗണ്ട് മഞ്ചേരിയില്‍ നടക്കും.