Spread the love
സന്തോഷ് ട്രോഫി ആഘോഷമാക്കുമെന്ന് മന്ത്രി വി. അബ്‌ദുറഹ്മാ‌ന്‍; ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്‌തു

മലപ്പുറം: മലപ്പുറം കലക്‌ടറേറ്റില്‍ കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്മാ‌ന്‍ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്‌തു. സന്തോഷ് ട്രോഫി മത്സരങ്ങള്‍ ജില്ലയില്‍ ആഘോഷമായി നടത്തുമെന്നും ഇതിന്‍റെ ഭാഗമായി സന്തോഷ് ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്ത മുന്‍കാല താരങ്ങളെ ഉള്‍പ്പെടുത്തി സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി പറഞ്ഞു. മത്സരത്തിന്‍റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളില്‍ കാല്‍പ്പന്തുകളിയുടെ ആവേശമുണര്‍ത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന പ്രചാരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

വണ്‍ മില്യന്‍ ഗോള്‍ പദ്ധതി ഉടന്‍

കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും, അഞ്ച് ലക്ഷം സ്കൂള്‍ കുട്ടികളെ മുന്‍ കാല താരങ്ങള്‍ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന വണ്‍ മില്യന്‍ ഗോള്‍ പദ്ധതി സന്തോഷ് ട്രോഫിയ്ക്ക് ശേഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം കലക്‌ടറേറ്റില്‍ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.

Leave a Reply