Spread the love

ബിഗ്‌ബോസ് റിയാലിറ്റി ഷോ സ്ക്രിപ്റ്റഡ് ആണെന്നും അല്ലെന്നും ഇക്കാണുന്ന പോലൊന്നുമല്ല വീടിനുള്ളിൽ എന്നും യഥാർത്ഥത്തിൽ മത്സരാർത്ഥികളും കൂടി അറിഞ്ഞുകൊണ്ടുള്ള പ്രേക്ഷകരെ പറ്റിക്കൽ പരിപാടി ആണെന്നതടക്കമുള്ള നിരവധി ചർച്ചകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എല്ലാം ഉടായിപ്പ് ആണെന്നും 7 ന്റെ പണി എന്നൊക്കെ പറഞ്ഞ് മത്സരാർത്ഥികളെ പിടിച്ച് വീടിനകത്തിട്ടാലെന്താ ദിവസക്കൂലി തന്നെ അരലക്ഷം കിട്ടില്ലേ? വേറെന്താ ഇവർക്ക് പിന്നെ ചിലവ് ? തരക്കേടില്ലാത്ത ഫുഡും കിട്ടും അവസാനം വരെ പിടിച്ചു നിന്നാൽ പ്രൈസും കിട്ടും ഇതൊന്നുമില്ലെങ്കിലും ഷോയിൽ തല കാണിച്ചാൽ തന്നെ ആവശ്യത്തിന് പ്രശസ്തിയുമായി. ഇങ്ങനെ ചിന്തിക്കുന്നവരാണ് ബിഗ്‌ബോസ് പ്രേക്ഷകരിൽ ഏറിയ പങ്കും. എന്നാൽ ഇക്കഴിഞ്ഞ എവിക്ഷനിൽ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ കലാഭവൻ സരിക പറഞ്ഞ കാര്യങ്ങളാണിപ്പോൾ വയറലാകുന്നത്.

എല്ലാരും കരുതുന്നതുപോലെ അല്ല ബിഗ്‌ബോസിലെ കാര്യങ്ങൾ എന്നും ബിഗ്‌ബോസിൽ നിന്നും തനിക്ക് ലഭിച്ചതിലധികം താൻ പോകാനുള്ള മുന്നൊരുക്കങ്ങൾക്കായി ചിലവാക്കിയിട്ടുണ്ട് എന്നുമാണ് സരിക പറഞ്ഞത്. താൻ കുറച്ച് പെർഫോമൻസ് ചെയ്യണം, ആരെക്കൊണ്ടും നെഗറ്റീവ് പറയിക്കരുതെന്നൊക്കെ വിചാരിച്ചായിരുന്നു ബിഗ്‌ബോസിലേക്ക് പോയത്. കുറച്ചു കാര്യങ്ങൾ ഹൗസിൽ ചെയ്‌തെങ്കിലും പുറത്തുവന്ന് എപ്പിസോഡ് കണ്ടപ്പോൾ തനിക്ക് ഭയങ്കര സങ്കടമായെന്നും സരിക പറയുന്നു. താൻ ഒരു പ്രശ്‌നത്തിൽ ഇടപെട്ട് സോൾവ് ചെയ്യുന്നൊക്കെയുണ്ട് എന്നാൽ ആ പ്രശ്നത്തിൽ ഇടപെടുന്നത് ഇല്ല, കോട്ടുവായ ഇടുന്നതായിരുന്നു ബിഗ്‌ബോസ് പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചത്. പ്രശ്നം നടക്കുന്നതൊക്കെയാണ് അവർക്ക് വേണ്ടത്. ഇതിനിടയിലെ സ്മൂത്തായ കാര്യങ്ങൾ അവർക്ക് വേണ്ടഎന്നും സരിക പറയുന്നു.

അതേസമയം ബിഗ് ബോസിൽ പങ്കെടുത്തതിന് തനിക്ക് ചെലവായത് ലക്ഷങ്ങളാണെന്നും ഷോയിലേക്ക് വരും മുന്നേ നൂറ് ദിവസം നിൽക്കാനുള്ള വസ്ത്രങ്ങൾ ഇങ്ങോട്ട് അയച്ചുതരണമെന്ന് പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. ഇത്ര പാന്റ്, ഇത്ര ഇന്നർവേഴ്സ്, ഇത്ര കമ്മൽ, ഇത്ര മാല എന്നിങ്ങനെ ലിസ്റ്റ് തന്ന് 19 മത്സരാര്ഥികളോടും വസ്ത്രങ്ങൾ മുൻകൂട്ടി അയച്ചുതരാൻ പറയുകയായിരുന്നു. വീട്ടുകാരെ വിളിച്ച് കോസ്റ്റ്യൂം ചോദിക്കാൻ പറ്റില്ലെന്നും പറഞ്ഞിരുന്നു.

കൂടാതെ ബിഗ് ബോസിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാറില്ലെന്നും സരിക പറയുന്നു. ‘പറഞ്ഞാൽ വിശ്വസിക്കില്ല. നിങ്ങൾ കാണുന്നതുപോലെയല്ല. ഞങ്ങൾക്ക് വെളുത്തുള്ളി തരില്ല, ഇഞ്ചി തരില്ല. പരിപ്പാണ് തരുന്നത്. പരിപ്പിൽ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിട്ടില്ലെങ്കിൽ ഗ്യാസ് കയറും. ആകെത്തരുന്നത് ഒരു കിലോ പരിപ്പ്, ഗോതമ്പ്, അരി, തക്കാളി, ഉരുളക്കിഴഞ്ഞ്, സവാള, ഇതുവച്ച് ഒരാഴ്ച കൊണ്ടുപോകണം. കുടുംബിനിയൊക്കെയാണെങ്കിലും ഇരുപത് പേർക്ക് ഇതെങ്ങനെ അളന്നുകൊടുക്കണമെന്ന് ഞങ്ങൾക്കാർക്കും അറിയില്ല. വ്യാഴാഴ്ച ആയപ്പോഴേക്ക് സാധനങ്ങളെല്ലാം തീർന്നു. ലാവിഷായി തിന്നിട്ടല്ല തീർന്നത്. ഞങ്ങൾ വെള്ളവും ചായയുമൊക്കെ കുടിച്ചാണ് ജീവിച്ചത്. ഞാൻ കുറച്ചുകൂടി തടിയുണ്ടായിരുന്നു.ഫുഡ് ഭയങ്കര കുറവായിരുന്നു. വെള്ളിയാഴ്ച കഴിക്കാനൊന്നുമില്ല. കുറച്ചുപരിപ്പ് മാത്രമേയുള്ളൂ. ബിഗ് ബോസ് എന്തെങ്കിലും തരുമെന്ന് കരുതി, തന്നില്ല. ഞങ്ങൾക്ക് ടെൻഷൻ കയറി. പലരും കരഞ്ഞിട്ടുണ്ട്. ഇത് കാണുമ്പോൾ നമുക്കും സങ്കടമാകും. മരുന്ന് കുടിക്കുന്നവരുണ്ട്. ഇന്നത്തെക്കാലത്ത് ഇങ്ങനെ പട്ടിണി കിടക്കുന്നവരുണ്ടെന്ന് തോന്നുന്നില്ല. അവസാനം കുറച്ച് പരിപ്പ് എടുത്ത് വെള്ളം പോലം കാച്ചി, ഉപ്പിട്ട് കുടിച്ചു. ചോറിന് പരിപ്പ് കറി മാത്രമാണെങ്കിൽ കഴിക്കാത്തവരാണ് ഇത് മാത്രം കഴിക്കുന്നത്.

Leave a Reply