തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ്ശിവന്റെയും പ്രണയവും വിവാഹവും അടങ്ങുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പ്രഖ്യാപിച്ച് രണ്ടുവർഷം കഴിയുമ്പോഴും എന്തുകൊണ്ട് ഇത് പുറംലോകം കാണുന്നില്ല എന്ന് ഇക്കഴിഞ്ഞ നാളുകൾ വരെ ആരാധകർ താരത്തോട് തുടരെ ചോദിച്ചുകൊണ്ടിരുന്ന കാര്യമായിരുന്നു.ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി എന്നോണം നയൻസ്കഴിഞ്ഞ ദിവസമാണ് ധനുഷുമായുള്ള പോര്പരസ്യമാക്കിയത്.
വിഗ്നേഷ് ശിവന്റെ അരങ്ങേറ്റ ചിത്രവും നയൻതാരയുടെ കരിയറിലെ മികച്ച വിജയവുമായ നാനും റൗഡി താൻ എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരുന്നത് ധനുഷ് ആയിരുന്നു. അന്നുമുതൽ ഇന്നിപ്പോൾ 10 വർഷം പിന്നിടുമ്പോഴും ധനുഷിന് തങ്ങളോട് തീരാ പക എന്നാണ് നയൻതാര വ്യക്തമാക്കിയത്. നാനും റൗഡി താൻ എന്ന ചിത്രത്തിലെ ചില ക്ലിപ്പുകൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയത് തടഞ്ഞ് ധനുഷ് നടത്തിയ ഇടപെടലുകളാണ് ഡോക്യുമെന്ററി പുറംലോകം കാണുന്നത് ഇത്രയും വൈകിപ്പിച്ചതെന്നും നയൻതാര വ്യക്തമാക്കിയിരുന്നു.
എന്തായാലും ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നയൻതാരയുടെ ജന്മദിനമായ ഇന്നലെ ഡോക്യുമെന്ററി റിലീസ് ചെയ്തിരുന്നു. ഇതിൽ തന്നെ സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്തത് മലയാളത്തിലെ സംവിധായകൻ സത്യൻ അന്തിക്കാട് ആണെന്നും സിനിമയിലേക്ക് എത്തിപ്പെട്ടതും കാസ്റ്റ് ചെയ്യപ്പെട്ടതുമായ കാര്യങ്ങളൊക്കെ നയൻതാരയും സംവിധായകൻ സത്യൻ അന്തിക്കാടും വിശദമായി വിവരിക്കുന്നുണ്ട്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന കട്ടിംഗ് വീഡിയോ.
മനസ്സിനക്കരെ എന്ന സിനിമ ഷീലയുടെ തിരിച്ചുവരവാണ് ഹൈലൈറ്റ് ചെയ്‍തത്. അതിനാല്‍ ജയറാമിന്റെ നായിക പുതുമുഖമാകാമെന്ന് ഞങ്ങള്‍ ആലോചിച്ചു. അങ്ങനെയിരിക്കെ ഒരു മാസിക കാണുന്നു. അതിലെ പരസ്യത്തില്‍ ശലഭ സുന്ദരിയെ പോലെ പെണ്‍കുട്ടി. ആത്മവിശ്വാസം തോന്നുന്ന ഒരു പെണ്‍കുട്ടി. അതിനു മുമ്പ അവരെ കണ്ടിട്ടില്ല. ഞാൻ മാസികയുടെ എഡിറ്ററെ വിളിച്ചു.തിരുവല്ലയിലെ പെണ്‍കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാൻ ആദ്യമായി നയൻതാരയെ വിളിക്കുകയാണ് ചെയ്യുന്നത്. ഡയാനയെന്നായിരുന്നു പേര്.
ഞാൻ സത്യൻ അന്തിക്കാട് ആണ്, സിനിമയില്‍ നടിയാകാൻ താല്‍പര്യമുണ്ടോ എന്ന് അവരോട് പറയുകയായിരുന്നു ഫോണില്‍. അവര്‍ ഷോക്ക് ആയിപ്പോയി കാണണം. ഞാൻ സാറിനെ അങ്ങോട്ട് വിളിക്കട്ടയെന്ന് പറയുകയായിരുന്നു അവര്‍. പുലര്‍ച്ച മൂന്ന് മണിക്ക് കോള്‍ വന്നു എനിക്ക്. ഞാൻ ഉറക്കത്തിലായിരുന്നു. കുറച്ച് കസിൻസിന് താൻ സിനിമയില്‍ വരുന്നതില്‍ താല്‍പര്യമില്ല എന്ന് വ്യക്തമാക്കി നയൻതാര. അപ്പോള്‍ ഞാൻ പറഞ്ഞു, രണ്ട് തെറ്റാണ് ഡയാന ചെയ്‍തത്, പുലര്‍ച്ചെ എന്നെ മൂന്ന് മണിക്ക് വിളിച്ച് ഉണര്‍ത്തി പിന്നെ സിനിമയിലേക്ക് ഇല്ലെന്നും വ്യക്തമാക്കി. ഡയാനയ്‍ക്ക് നടിയാകുന്നത് ഇഷ്‍ടമാണോ എന്ന് ചോദിച്ചു ഞാൻ. അതേ എന്നായിരുന്നു അവരുടെ ഉത്തരം. അങ്ങനെയങ്കില്‍ സെറ്റില്‍ വന്നു നോക്കാൻ പറഞ്ഞു ഞാൻ. ഷൂട്ടിംഗ് കണ്ട ശേഷമാണ് നയൻതാരയും ഭാഗമായത് എന്നും വ്യക്തമാക്കുന്നു സത്യൻ അന്തിക്കാട്.