
വിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും. മകൾക്കൊപ്പമുള്ള ചിത്രങ്ങളും ഹോസ്പിറ്റലിൽ നിന്നുള്ള വീഡിയോകളുമെല്ലാം സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. നവംബർ 29ന് ജനിച്ച മകൾക്ക് സുദർശന എന്നാണ് അർജുനും സൗഭാഗ്യയും പേരു നൽകിയത്.
നാലു തലമുറകൾ ഒന്നിച്ചുള്ളൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ ഇപ്പോൾ. സൗഭാഗ്യയ്ക്കും മകൾ സുദർശനയ്ക്കുമൊപ്പം അമ്മ താരാ കല്യാണിനെയും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയും ചിത്രത്തിലുണ്ട്, ഒപ്പം അർജുന്റെ അമ്മയും. “ഇതൊരു വിലയേറിയ ചിത്രമല്ലേ? ഏകദേശം 4 വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭർത്താവിന് ഈ വർഷം പപ്പയേയും… അതിനാൽ ഒരു മുത്തച്ഛന്റെ ശുദ്ധമായ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ദൈവം എല്ലായ്‌പ്പോഴും ഒരാളെ എല്ലാത്തിൽ നിന്നും അകറ്റുന്നില്ല. ദൈവം അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു ഗ്രേറ്റ് മുത്തശ്ശിയെയും നൽകിയിരിക്കുന്നു, ” സൗഭാഗ്യ കുറിക്കുന്നു.