
കോവിഡ് മാനദണ്ഡപ്രകാരമുള്ള എല്ലാ വിലക്കുകളും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഴുവൻ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചു. സൗദിയിലേക്ക് വരാൻ ഇനി മുതൽ പിസിആറും ക്വാറന്റൈനും ആവശ്യമില്ല.ഇന്ന് രാത്രി മുതലാണ് ഇത് പ്രാബല്യത്തിലാവുക.രണ്ട് ഡോസ് വാക്‌സിൻ സൗദിയിൽ നിന്നും സ്വീകരിക്കാത്തവർക്ക് സൗദിയിലേക്ക് വരാൻ ക്വാറൻ്റൈൻ വേണമെന്ന വ്യവസ്ഥയാണ് പിൻവലിച്ചത്.
സന്ദർശക വിസയിൽ വരുന്നവർ കോവിഡ് കവറേജ് ലഭിക്കുന്ന ട്രാവൽ ഇൻഷുറൻസ് എടുക്കണം.ക്വാറൻ്റൈനും പി.സി.ആർ ടെസ്റ്റും ആവശ്യമില്ല. പുറത്ത് മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കി. എന്നാൽ അടച്ചിട്ട മുറികളിലും പള്ളികളിലും മാസ്ക് ധരിക്കുന്ന നിബന്ധന തുടരും.