Spread the love
സൗദിയും അമേരിക്കയും 18 കരാറുകളിൽ ഒപ്പുവച്ചു

ജിദ്ദ – സൗദിയുടേയും അമേരിക്കയുടേയും സംയുക്ത വികസനത്തിനുള്ള വാതിലുകൾ തുറന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ സൗദി സന്ദർശനം. ഇരു രാജ്യങ്ങൾക്കു പരസ്പരം സഹകരിക്കാവുന്ന 18 മേഖലകളിൽ കാരാറുകൾ ഒപ്പുവെച്ചു. ഊർജം, നിക്ഷേപം, വാർത്താവിനിമയം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാർ യു.എസുമായി 18 കരാറുകളിൽ ഒപ്പുവച്ചു. നിക്ഷേപം, ഊർജം, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി, ബഹിരാകാശം, ആരോഗ്യം എന്നീ മേഖലകളിൽ സംയുക്ത സഹകരണത്തിനുള്ള പുതിയ വഴികളാണ് കരാറുകളിലൂടെ തുറക്കുന്നത്. സൗദി വിഷൻ 2030 മായി ബന്ധപ്പെട്ട വിവിധ മേഖലയിൽ പുതിയ പദ്ധതികൾ കൊണ്ട്‌വരാൻ കറാർ വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിക്ഷേപ മന്ത്രാലയവുമായും നിരവധി സ്വകാര്യ മേഖലാ കമ്പനികളുമായും കരാർ ഒപ്പുവെച്ചിട്ടുണ്ട്.

ബോയിംഗ് എയ്‌റോസ്‌പേസ്, ഡിഫൻസ് ഇൻഡസ്ട്രീസ്, മെഡ്‌ട്രോണിക് ആന്റ് ഡിജിറ്റൽ ഡയഗ്‌നോസ്റ്റിക്‌സ്, ഹെൽത്ത് കെയർ മേഖലയിലെ ഐ.കെ.വി,എൽ.എ തുടങ്ങിയ അമേരിക്കയിലെ പ്രമുഖ കമ്പനികളുമായും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഊർജം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഉൽപ്പാദനം, ടെക്‌സ്‌റ്റൈൽ തുടങ്ങിയ മേഖലകളിലെ മറ്റ് നിരവധി യുഎസ് കമ്പനികളുമായും കരാറിൽ ഒപ്പ്് വെച്ചു..ചന്ദ്രനിലും ചൊവ്വയിലും സംയുക്തമായി പര്യവേക്ഷണം നടത്താനായി സൗദി ബഹിരാകാശ അതോറിറ്റി നാസയുമായും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.

കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഐബിഎമ്മുമായി സഹകരണ മെമ്മോറാണ്ടത്തിൽ ഒപ്പുവച്ചു.സാങ്കേതികവിദ്യയുടെ കേന്ദ്രമായി രാജ്യത്തെ മാറ്റാൻ കഴിയുന്ന എട്ട് സംരംഭങ്ങൾ സ്ഥാപിക്കാനും ഇതിൽ അഞ്ച് വർഷത്തിനുള്ളിൽ 100,000 യുവതീ യുവാക്കൾക്ക് വൈദഗ്ധ്യ പരിശീലനം നൽകാനും സാധിക്കും.

5ജി, 6 ജി സാങ്കേതികവിദ്യകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കാൻ യുഎസ് നാഷണൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷനുമായുള്ള സഹകരണ മെമ്മോറാണ്ടത്തിലും മന്ത്രാലയം ഒപ്പുവച്ചു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ഡിജിറ്റൽ മേഖലയിൽ ഗവേഷണം, വികസനം, നവീകരണം എന്നിവയുടെ വേഗത വർദ്ധിപ്പിക്കാനും ഈ കാറുറൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുജനാരോഗ്യം, മെഡിക്കൽ സയൻസ്, ഗവേഷണം എന്നിവയിൽ സഹകരണത്തിനുള്ള മെമ്മോറാണ്ടത്തിൽ ആരോഗ്യ മന്ത്രാലയങ്ങൾ ഒപ്പുവച്ചു. ക്ലീൻ എനർജി സംബന്ധിച്ച ഒരു പങ്കാളിത്ത കരാറിലും സൗദിയുഎസും ഊർജ മന്ത്രാലയങ്ങൾ ഒപ്പുവച്ചിട്ടുണ്ട്.

Leave a Reply