ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. തീവ്രവാദ സംഘടനകളായ ഐ.എസ്, അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള സംഘടനകളില്‍ ചേര്‍ന്നവരെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഹൂതികളെയും നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരെയും ആണ് ശിക്ഷിച്ചത്. ബലാത്സംഗം, ആയുധക്കടത്ത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ലക്ഷ്യമിടുക, കുഴി ബോംബുകള്‍ സ്ഥാപിക്കുക തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെട്ടവരുടെയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ഓരോ പ്രതിയെയും മൂന്ന് തവണ വീതം വിചാരണയ്ക്ക് വിധേയമാക്കിയിരുന്നു.