Spread the love
മങ്കിപോക്സ് രോഗലക്ഷണമുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി

സൗദി: മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് യാത്ര വിലക്കുമായി സൗദി. രാജ്യത്ത് അസുഖം പകരുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനവുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാർക്ക് ആണ് ആദ്യം വിലക്ക് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്. സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.

രോഗത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർ, രോഗമുള്ളവർ, സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയവർ എന്നിവർക്ക് ആണ് വിമാന യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്ക് ഒരുങ്ങുന്നതിന് മുമ്പ് തന്നെ രോഗം ഉണ്ടോയെന്ന് പരിശോധിക്കണം. ലക്ഷണം കണ്ടാൽ യാത്രകൾ മറ്റൊരു ദിവസത്തേക്ക് മാറ്റണം.

മാസ്ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക എന്നിവയാണ് ഇത് പ്രതിരോധിക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ. ത്വക്കിലോ ജനനേന്ദ്രിയത്തിലോ മുറിവുകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. അവരുമായി സമ്പർക്കം ഒഴിവാക്കണം. ഇയാൾ ഉപയോഗിക്കുന്ന സാധനങ്ങൾ പരമാവധി ഉപയോഗിക്കാതെ ഇരിക്കുക. ഇയാൾക്ക് മസാജ് ആവശ്യം ഉണ്ടെങ്കിൽ അത് നൽകാതിരിക്കുക. ആൾക്കൂട്ടത്തിൽ നിന്നും ഇയാളെ പരമാവധി ഒഴിവാക്കുക. ഇവർക്ക് ആവിശ്യമുള്ള നിർദേശങ്ങൾ നൽകണം.

Leave a Reply