Spread the love

റിയാദ്: സ്കൂൾ വിദ്യാഭ്യാസത്തിന്റെ പാട്യപദ്ധതിയിലും, നടത്തിപ്പിലും ഈ അധ്യയന വർഷം മുതൽ ആരംഭിക്കാനിരിക്കുന്ന സമഗ്ര പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി ഹമദ് ബിൻ മുഹമ്മദ് അലു ഷെയ്ഖ്.

Saudi Arabia launches new reforms in education

വിദ്യാർഥികൾക്ക് ശരിയായ വിദ്യാഭ്യാസ അനുഭവങ്ങൾ സമ്മാനിക്കുന്നതിന് വ്യക്തി, വിദൂരം, ഈ-പഠനം ഉൾപ്പെടെ പഠന പ്രക്രിയയുടെ വിവിധ രീതികൾ പ്രയോജനപ്പെടുത്തും.അധ്യയനവർഷം മുതൽ നേരിട്ടുള്ള പഠനം തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ‘മദ്റസത്തി’ ആപ്ലിക്കേഷനും, വിദൂരവിദ്യാഭ്യാസവും തുടരും.

രാജ്യാന്തര കരിക്കുലങ്ങളോട് കടപിടിക്കുന്ന തരത്തിലുള്ള പുതിയ വിഷയങ്ങൾ പാട്യപദ്ധതികളിൽ ഉൾപ്പെടുത്തും. മിഷൻ 2030 പ്രകാരമുള്ള പരിഷ്ക്കാരങ്ങൾ നടപ്പിലാക്കും. സ്കൂൾ അധ്യയനവർഷം രണ്ടു ടേമിന് പകരം മൂന്ന് ടേo ആക്കും.വർഷത്തിൽ 12 പൊതു അവധി ഉണ്ടായിരിക്കും. ശാരീരിക വിദ്യാഭ്യാസം, സ്വയം പ്രതിരോധം തുടങ്ങിയവയ്ക്ക് പ്രാഥമിക തലത്തിൽ പ്രാധാന്യം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.ഇംഗ്ലീഷ് വിദ്യാഭ്യാസം ഗ്രേഡ് ഒന്നുമുതൽ മുതൽ നടപ്പിലാക്കും. ഗണിതം, ശാസ്ത്രം,കല, സാമൂഹിക പഠനം, ഇസ്ലാമികപഠനം എന്നിവയുൾപ്പെടെ സമഗ്രമായ മാറ്റങ്ങളോടെ ആയിരിക്കും പുതിയ പാഠ്യപദ്ധതി.

മുഹ്‌റം 21 (2021 ആഗസ്റ്റ് 29) മുതൽ ദുൽഹജ് 1( 2022 ജൂൺ 30 )വരെ ആയിരിക്കും അധ്യാന വർഷത്തിന്റെ കാലാവധി. എന്നാൽ വിദ്യാർഥികൾക്കും, അധ്യാപകർക്കും, ജീവനക്കാർക്കും സ്കൂളിൽ എത്തുന്നതിനുമുൻപ് കോവിഡ് വാക്സിൻ പൂർത്തിയാക്കുക എന്നത് പ്രധാനമാന്നെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply