റിയാദ്: ഒരുവർഷത്തിലേറെയായി തുടർന്നിരുന്ന നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു,കടൽ അതിർത്തികൾ ഇന്നു തുറക്കും. ആറുമാസത്തിനുള്ളിൽ കോവിഡ് മുക്തരായവർ,കോവിഡ് വാസ്ക്സിന്റെ രണ്ട് ഡോസും എടുത്തവർ,യാത്രയ്ക്ക് ഒരാഴ്ച മുമ്പെങ്കിലും ഒരു ഡോസ് വാക്സിൻ എടുത്തവർ എന്നിവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം.

ആരോഗ്യ ഇൻഷുറൻസ് ഉള്ള 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും യാത്ര അനുമതിയുണ്ട്. ടൂറിസ്റ്റ് വിസയുള്ള ഇതര പൗരൻമാർക്ക് യാത്രാനുമതി
നൽകിയിട്ടില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ നെഗറ്റീവ് പിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ ഏഴു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല എന്ന് അധികൃതർ വ്യക്തമാക്കി.
2020 മാർച്ച് മാർച്ചിൽ മഹാമാരിയുടെ ആരംഭം മുതൽ രാജ്യത്തിലേക്കും, പുറത്തേക്കുമുള്ള യാത്രകൾ നിയന്ത്രിച്ചിരുന്നു. നയതന്ത്രഞർ ഉൾപ്പടെയുള്ള ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നിരോധനത്തിനത്തിൽ നിന്ന് ഒഴിവ് നൽകിയിരുന്നത്. ഫൈർ /ബയോടെക്,അസ്ട്രസെനക,മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് നിലവിൽ അംഗീകരിച്ച വാക്‌സീനുകൾ.