റിയാദ് : കോവിഡ് വ്യാപന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് തിരിച്ചുമുള്ള യാത്രകൾ താൽക്കാലികമായി റദ്ദാക്കി സൗദി അറേബ്യ.
യുഎഇയെ കൂടാതെ എത്യോപ്യാ,വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നും പുറത്തേക്കുമുള്ള യാത്രകൾക്കും വിലക്ക് ഏർപ്പെടുത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജൂലൈ 4 ഞായറാഴ്ച രാത്രി 11 മണി മുതലായിരിക്കും വിലക്ക് പ്രാബല്യത്തിൽ വരിക.അഫ്ഗാനിസ്ഥാനിൽ നിന്നു സൗദിയിലേക്കുള്ള പ്രവേശനവും നിർത്തിവച്ചിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ഞായറാഴ്ച ശേഷം ഈ രാജ്യങ്ങൾ വഴി സൗദിയിലേക്ക് കടക്കുന്നവർക്ക് സ്ഥാപന ക്വാറന്റീൻ നിർബന്ധമാണ്.
ഇത് സൗദി പൗരന്മാർക്കും ബാധകമായിരിക്കും.നേരത്തെ വിലക്കുള്ള രാജ്യങ്ങൾക്ക് പുറമെ 14 ദിവസത്തിനുള്ളിൽ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കായിരിക്കും ഇത് ബാധകമാവുക.കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ കോവിഡ് ബാധയിൽനിന്ന് മുക്താരാവുകയോ ചെയ്ത പൗരന്മാർക്ക് മെയ് 17 മുതൽ മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർ, കുത്തിവെപ്പ് എടുത്ത് 14 ദിവസം കാത്തിരിക്കേണ്ടതുണ്ട്.ഇതാണ് പുതിയ അറിയിപ്പിലൂടെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര മന്ത്രാലയം റദ്ദാക്കിയത്.വാക്സിനേഷൻ കൂടുതൽ പേർ പൂർത്തിയാക്കുന്നതുവരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള രാജ്യാന്തര വിമാന യാത്രകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുമെന്നാണ് സൂചന.