Spread the love
സൗദി എയർലൈൻസ് ശനിയാഴ്ച മുതൽ ഇന്ത്യയിലേക്ക് വിമാന സർവീസ്

എയർ ബബിൾ കരാർ പ്രകാരമുള്ള സൗദി എയർലൈൻസിന്റെ ഷെഡ്യൂൾ പുറത്തിറങ്ങി, ശനിയാഴ്ച മുതൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കും. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സൗദി എയർ ലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായ സൗദി-ഇന്ത്യ എയർ ബബിൾ കരാർ പ്രകാരമാണ് സൗദി എയർലൈൻസും സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമാണ് സർവിസുകൾ.

Leave a Reply