
മനുഷ്യരിലെ വ്യത്യസ്തമായ അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ചിപ്പ് കണ്ടെത്തിയ സൗദി എഞ്ചിനീയര്‍ ഡാന അല്‍ സുലൈമാന് ഇന്നവേറ്റേഴ്‌സ് അണ്ടര്‍ 35 രാജ്യാന്തര പുരസ്‌കാരം. അര്‍ബുദ പരിശോധനക്കായി സ്രവം ശേഖരിക്കുന്ന വേദനാജനകമായ രീതിക്ക് ഇതോടെ പരിഹാരമാകും. ചര്‍മത്തില്‍ വെയ്ക്കാന്‍ കഴിയുന്ന ചെറുസൂചികളടങ്ങിയതാണ് ഓരോ ചിപ്പുകളും. ഇതിന്റെ ഉപയോഗത്തിലൂടെ സമയവും അധ്വാനവും പണവും ലാഭിക്കാനാകുമെന്ന് അസിസ്റ്റന്റ് പ്രഫസറുമായ ഡാന പറയുന്നു. ഇത് കൂടുതല്‍ നിര്‍മ്മിച്ച് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് വിതരണം ചെയ്യണമെന്നാണ് ഡാനയുടെ ആഗ്രഹം.