Spread the love

റിയാദ് :പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി വിസക്കാരുടെ ഇഖാമ (താമസാനുമതി), റീ-എൻട്രി എന്നിവ സൗജന്യമായി നീട്ടിയതായി സൗദി.

Saudi extends visa

ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങൾക്കായിരുന്നു സൗദി യാത്രാ വിലക്ക് ക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ 2 വരെയുള്ള റീ-എൻട്രി, ഇഖാമ,വിസിറ്റ് വിസകളുടെ കാലാവധിയാണ് നീട്ടിയത്. കൂടാതെ സന്ദർശന വിസ കാലാവധിയും നീട്ടും.യുഎഇ ടൂറിസ്റ്റ് വിസിറ്റ്,കുറഞ്ഞത് 90 ദിവസം കാലാവധി ഉള്ള റെസിഡൻസ് വീസ എന്നിവയുള്ളവർക്കാണ് യാത്രാനുമതി. യാത്രക്കിടയിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഹോട്ടൽ ക്വാറന്റിന് വിധേയമാകണം.ഇതുമൂലം യാത്ര മടങ്ങിയാൽ പുതിയ ടിക്കറ്റ് എടുക്കേണ്ടതാണ്. ഏപ്രിൽ 24 മുതലായിരുന്നു ഇന്ത്യയ്ക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.14 ദിവസം താമസമടക്കം ഒന്നേകാൽ ലക്ഷം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ഏപ്രിൽ 24 മുതലായിരുന്നു ഇന്ത്യയ്ക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.14 ദിവസം താമസമടക്കം ഒന്നേകാൽ ലക്ഷം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.എന്നാൽ ഖത്തറിൽ ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് തുടരുകയാണ്. സൗദിയിൽ ഇന്ത്യ അടക്കം 20 രാജ്യക്കാർക്കാണ് നിലവിൽ യാത്രാവിലക്ക്. സൗദി അംഗീകരിച്ച വാക്സീനുകളിൽ ഒന്ന് എടുത്തവർക്ക്‌ മാത്രമാണ് വിമാനമാർഗം എത്താൻ അനുമതിയുള്ളത്.
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകളും നിർത്തലാക്കിയിരിക്കുകയാണ്. ബഹ്റൈനിലും ഇന്നുമുതൽ യാത്രാനിയന്ത്രണം നിലവിൽ വന്നിരിക്കുകയാണ്. ബഹ്‌റൈൻ പെർമിറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം.

Leave a Reply