Spread the love
മൂന്നാമത് ഡോസ് വാക്സിൻ സ്വീകരിക്കാൻ സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആഹ്വാനം

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 6 മാസം കഴിഞ്ഞവരെല്ലാം ഉടൻ മൂന്നാമത് ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.

സെക്കൻഡ് ഡോസ് വാക്സിൻ എടുത്ത് ആറ് മാസം പൂർത്തിയാക്കിയവരോട് ബൂസ്റ്റർ ഡോസ് എടുക്കണമെന്നും പകർച്ചാവ്യാധിക്കെതിരായ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അശ്രദ്ധ കാണിക്കരുതെന്നും സൗദി ആരോഗ്യ മന്ത്രിയും ആഹ്വാനം ചെയ്തു.

അതേ സമയം സൗദിയിൽ സെക്കൻഡ് ഡോസ് സ്വീകരിച്ചവരുടെ എണ്ണം 70 ശതമാനം പിന്നിട്ടതായി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു.

മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ നമ്മുടെ ഭാഗത്ത് യാതൊരു അശ്രദ്ധയും ഉണ്ടാകരുത്, മുൻകരുതൽ നടപടികൾ പാലിക്കുന്നതിലെ അശ്രദ്ധയോ പ്രതിരോധ കുത്തിവയ്പ്പ് നേടുന്നതിലെ കാലതാമസമോ നമ്മെ പിന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 45 പേർക്കാണു പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 32 പേർ കൂടി സുഖം പ്രാപിച്ചു. 1 മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്. 51 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

Leave a Reply