Spread the love

റിയാദ് : വിമാന സർവീസുകൾ പൂർണ്ണമായും ആരംഭിക്കാൻ ഒരുങ്ങുകയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി. മെയ്‌ 17 ന് പുലർച്ചെ ഒരുമണി മുതലാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര യാത്രാ വിലക്ക് നീക്കി സൗദി


കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച്‌ 15 ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്ര വിലക്ക് മെയ്‌ 17 ന് കഴിയുമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചു. മെയ്‌ 17 ന് പുലർച്ചെ ഒരുമണിക്കാണ് യാത്ര പുനരാരംഭിക്കൻ തീരുമാനിച്ചിരിക്കുന്നത്.

വാക്‌സിൻ ഡോസ് മുഴുവൻ എടുത്തവർക്കും, ഒരു ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കും,കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് 6 മാസം കഴിഞ്ഞവർക്കുമാണ് യാത്ര അനുമതി നല്കുന്നത്.തവക്കനാ അപ്ലിക്കേഷനിലൂടെ ആയിരിക്കും തിയതി പരിശോധിക്കുന്നത്.

യാത്രക്കാർ പാലിക്കേണ്ട കോവിഡ് നിബന്ധനകൾ ക്രിത്യമായി പാലിക്കണം എന്ന് അതോറിറ്റി വ്യക്തമാക്കി.യാത്രക്കാരുടെ സുരക്ഷയും, ആരോഗ്യകരമായ യാത്രക്ക് പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം എന്നും അതിക്രിതർ വ്യക്തമാക്കി.

Leave a Reply