Spread the love
ഒമാൻ ഉൾപ്പെടെയുളള ജി.സി.സി.രാജ്യങ്ങളിലെ പ്രവാസികൾക്ക് സൗദി ഓൺലൈൻ വിസ അനുവദിക്കും

ജി സി സി രാജ്യങ്ങളായ ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിൽ താമസരേഖയുള്ള വിദേശികൾക്ക് സൗദി സന്ദർശിക്കാൻ ഓൺലൈൻ വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു . Visitsaudi.com/visa എന്ന ഓൺലൈൻ പോർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ലഭിക്കാൻ യോഗ്യതയുള്ള പ്രൊഫഷനുകൾ ഓൺലൈൻ അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

റസിഡന്റ് കാർഡിൽ യോഗ്യരായ പ്രൊഫഷനുള്ളവർ വിസ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ഓൺലൈനിൽ സമർപ്പിക്കണം. അപക്ഷകരുടെ പാസ്സ്പോർട്ടിന് ആറു മാസത്തെയും താമസരേഖക്ക് കുറഞ്ഞത് മൂന്ന് മാസത്തെയും കാലാവധിയുണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കപ്പെട്ടാൽ മന്ത്രാലയത്തിന്റെ പരിശോധനക്ക് ശേഷം ഇ - മെയിലായി വിസ നൽകും.

ജി സി സി രാജ്യങ്ങളിലെ പ്രവാസികൾ ഇത് വരെ സൗദി സന്ദർശിക്കാൻ ബിസിനെസ്സ് വിസിറ്റ് വിസയായിരുന്നു ഉപയോഗിച്ചിരുന്നത്. ഓൺലൈൻ വിസ പ്രാബല്യത്തിൽ വരുന്നതോടെ സൗദി സന്ദര്‍ശിക്കുന്നവരുടെ എണ്ണം വർദ്ധിക്കും.

Leave a Reply