ജിദ്ദ: കഴിഞ്ഞ ജൂലൈ 31 നു കാലാവധി അവസാനിച്ച റി എൻട്രി വിസകളും പുതുക്കൽ ആരംഭിച്ചതായി പ്രവാസി സുഹൃത്തുക്കൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
നവംബർ 30 വരെയാണ് റി എൻട്രി വിസകളും ഓട്ടോമാറ്റിക്കായി സൗജന്യമായി പുതുക്കി ലഭിക്കുന്നത് ആരംഭിച്ചിട്ടുള്ളത്.
ഇന്ന് പുലർച്ചെ ഇഖാമാ കാലാവധി നവംബർ 30 വരെ പുതുക്കി ലഭിച്ചതായി നിരവധി പ്രവാസി സുഃഹൃത്തുക്കൾ അറിയിച്ചിരുന്നു. വൈകുന്നേരത്തോടെയാണ് ഇവർക്ക് റി എൻട്രി വിസാ കാാലാവധിയും നവംബർ 30 വരെ പുതുക്കി ലഭിക്കുന്നത് ആരംഭിച്ചത്.
നേരത്തെ പലരുടെയും ഇഖാമകളും റി എൻട്രിയും ഓട്ടോമാറ്റിക്കായി നവംബർ 30 വരെ പുതുക്കി നൽകിയിരുന്നെങ്കിലും ഇക്കഴിഞ്ഞ ജൂലൈ 31 നു കാലാവധി അവസാനിച്ചവരുടേത് ഇത് വരെ പുതുക്കി ലഭിച്ചിട്ടില്ലായിരുന്നു.
നവംബർ 30 വരെ ഓട്ടോമാറ്റിക്കായി ഇഖാമയും റി എൻട്രിയും പുതുക്കി നൽകിയത് കഫീൽ റെഡിലായവർക്കും ലെവി സ്വന്തം നിലയിൽ അടക്കേണ്ടവർക്കുമെല്ലാം വലിയ ആശ്വാസമാകും.
പുതുക്കാൻ വൈകുന്നത് കണ്ടപ്പോൾ ഇനി പുതുക്കില്ലെന്ന് കരുതി നിരാശരായിരിക്കുകയായിരുന്നുവെന്നും ഇപ്പോൾ പുതുക്കി ലഭിച്ചത് വലിയ സന്തോഷം പകരുന്നുവെന്നും നിരവധി പ്രവാസികൾ ഗൾഫ് മലയാളിയെ അറിയിച്ചു.