റിയാദ്: വ്യോമയാന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനു കാരണമാവുന്ന പുതിയ അന്താരാഷ്ട്ര വിമാന കമ്പനി രൂപീകരിക്കാനൊരുങ്ങി സൗദി അറേബ്യ.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അറേബ്യൻ മാഗസിനാണ് ഇക്കാര്യം പുറത്തുവിട്ടത്. പന്ത്രണ്ടു മാസം മുമ്പു തന്നെ പുതിയ വിമാന കമ്പനി തുടങ്ങുന്നപദ്ധതിക്ക് പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെ സൗദി തുടക്കം കുറിച്ചെന്നാണ് വിവരം. ‘റിയ’ (RIA) എന്നാണ് പുതിയ കമ്പനിയുടെ പേര്. റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗദിയുടെ രണ്ടാമത്തെ ഔദ്യോഗിക വിമാന കമ്പനിയായിരിക്കും റിയ.
സൗദിയുടെ പുതിയ വികസന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായി അടുത്ത എട്ടു വർഷത്തേക്കായി 100 ബില്യൻ റിയാൽ ഡോളർ ഈ കമ്പനിക്കായി അനുവദിക്കും. 2030 തോടെ കൂടി 30 ബില്യൻ യാത്രക്കാരേയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അതിനാൽ വിവിധ രാജ്യങ്ങളിൽ 150 വിമാനത്താവളങ്ങളിലേക്ക് റിയാ വിമാനങ്ങൾ പറക്കും. വരും നാളുകളിൽ മിഡ്ൽ ഈസ്റ്റിലെ പ്രധാന കാരിയറായി റിയ മാറും.