
വനിതാ പ്രിൻസിപ്പൽ എസ്.ഐ പൊലീസ് യൂണിഫോമിൽ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതാണ് വിവാദമായത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് ഫോട്ടോഷൂട് ചെയ്തിരിക്കുന്നത്. ഇത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് പൊലീസ് സേനയ്ക്കുള്ളിലുള്ളവർ തന്നെ ചൂണ്ടിക്കാണിക്കുന്നത്. പോലീസുകാര്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന മാർഗനിർദേശം ഉണ്ട്. യൂണിഫോം ധരിച്ച് വ്യക്തിപരമായ സോഷ്യൽമീഡിയ പ്രൊഫൈലുകളിൽ ചെയ്യുന്ന കാര്യങ്ങൾക്ക് ഔദ്യോഗിക പരിരക്ഷ ഉണ്ടാകില്ലെന്നും മാർഗനിർദേശത്തിലുണ്ട്.