Spread the love
ചുളുവിലയില്‍ വീടും സ്ഥലവും സ്വന്തമാക്കാം.

കുറഞ്ഞ ചെലവില്‍ വീടുകളും ഭൂമിയും വാങ്ങാന്‍ അവസാരമൊരുക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജപ്തിയിലൂടെ ബാങ്ക് ഏറ്റെടുത്ത വസ്തുക്കള്‍ മെഗാ ഓണ്‍ലൈന്‍ ലേലം വഴി വിക്കാനാണ് തീരുമാനം. കോടതി ഉത്തരവിനെ തുടര്‍ന്നു എസ്.ബി.ഐ. ജപ്തി ചെയ്തവയാണ് ലേലത്തിനുള്ള ആസ്തികള്‍. നിഷേപകര്‍ക്കും വീടുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണു .

ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ-ലേല നോട്ടീസില്‍ സൂചിപ്പിച്ചിട്ടുള്ള പ്രത്യേക വസ്തുവിന് ഇ.എം.ഡി യും , കെ.വൈ.സി. രേഖകള്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ സമര്‍പ്പിക്കണം. ഒരു ഡിജിറ്റല്‍ ഒപ്പ് ആവശ്യമാണ്. ഡിജിറ്റല്‍ ഒപ്പ് ലഭിക്കുന്നതിന് ലേലക്കാര്‍ക്ക് ഇ-ലേലക്കാരെ അല്ലെങ്കില്‍ മറ്റേതെങ്കിലും അംഗീകൃത ഏജന്‍സിയെ സമീപിക്കാം. ഇ.എം.ഡി. നിക്ഷേപിക്കുകയും കെ.വൈ.സി. രേഖകള്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതോടെ ഇ- ലേല നടത്തിപ്പുകാര്‍ ലോഗിന്‍ ഐഡിയും പാസ് വേഡും ഉപയോക്താക്കളുടെ ഇമെയില്‍ അയയ്ക്കും. ലേല നിയമപ്രകാരം ഇ-ലേല തീയതിയില്‍ ലേല സമയത്ത് പങ്കെടുക്കുന്നവര്‍ ലോഗിന്‍ ചെയ്ത് ലേലം വിളിക്കണം

ഔദ്യോഗിക ബിഡിങ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ഇ- മെയിലില്‍ ലഭിച്ച ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയാം. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു എന്നു വ്യക്തമാക്കി പാര്‍ട്ടിസിപ്പേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തു, കെ.വൈ.സി. രേഖകള്‍, ഇ.എം.ഡി. വിശദാംശങ്ങള്‍, ആദ്യ ലേല തുക എന്നിവ അപ്ലോഡ് ചെയ്യുക. രേഖകള്‍ സമര്‍പ്പിച്ചതിനുശേഷം, ബാങ്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വിലയില്‍ കൂടുതലോ തുല്യമോ ആയ വില സമർപ്പിക്കുക. സംശയ നിവാരണത്തിനു ബാങ്ക് ശാഖകളെ സമീപിക്കാവുന്നതാണ്.

Leave a Reply