ന്യൂഡൽഹി: ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് എസ് ബി ഐ മുന്നറിയിപ്പ്. ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ തുടങ്ങിയ സേവനങ്ങൾ തടസ്സപ്പെടുമെന്നാണ് പൊതുമേഖലാ ബാങ്കായ എസ്ബിഐ മുന്നറിയിപ്പ് നൽകിയത്.ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയാണ് അറ്റകുറ്റപ്പണി നടക്കുക. സെർവറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സേവനം തടസ്സപ്പെടുന്നതെന്നും എസ്ബിഐ ട്വീറ്റിൽ അറിയിച്ചു.ഇൻറർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്നാണ് എസ്ബിഐയുടെ അറിയിപ്പ്. 300 മിനിറ്റ് നേരത്തേക്കാവും സേവനങ്ങൾ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതൽ 4.30 വരെയാകും തടസ്സം നേരിടുക.ജനങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും എസ്ബിഐ അറിയിച്ചു.