Spread the love

തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മിഷന്റെ പരിഗണനയിലാണെന്നും സതീദേവി പറഞ്ഞു. 2017-18 കാലത്താണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ചില സീരിയലുകളിൽ കുട്ടികളിലടക്കം തെറ്റായ സന്ദേശം കൊടുക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും കാണുന്നത്. അതിനാൽ സീരിയലുകൾക്ക് സെൻസറിം​ഗ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നൽകുമെന്ന് സതീദേവി പറഞ്ഞു.

സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലാണ് എന്നും സതീദേവി പറഞ്ഞു.

Leave a Reply