അടൂർ ഗോപാലകൃഷ്ണൻ വിധേയം എന്ന ചിത്രത്തിനുശേഷം മലയാളത്തിലേക്ക് ബ്രിക്സ് പുരസ്കാരം കൊണ്ടുവന്ന സിനിമ. കൂടാതെ സംസ്ഥാന-ദേശീയപുരസ്കാരങ്ങൾ,ഇരുപതിലേറെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ,2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം കനി കുസൃതി നേടിയതു ബിരിയാണി എന്ന സിനിമയിലൂടെയാണ്. ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധായകനുള്ള സ്പെഷൽ ജൂറി പുരസ്കാരം സംവിധായകൻ സജി ബാബു നേടി.ഇരുപതാമത് ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം, ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരം,ബോസ്റ്റണിൽ നടന്ന കാലിഡോസ്കോപ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം, മോസ്കോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ളിൽ ബ്രിക്സ് പുരസ്കാരം, സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം,തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം, തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ അനേകം സുപ്രധാന അവാർഡുകൾ നേടിയ സിനിമയാണു ബിരിയാണി.ബിരിയാണി എന്ന സിനിമയിൽ അഭിനയിച്ചതിനാൽ തനിക്ക് ഉണ്ടായ പ്രശ്നങ്ങളെയും ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് ഏറെ വിഷമം ഉണ്ടാകുന്ന കാര്യങ്ങൽ ആണ് ഇപ്പൊ നടന്ന് കൊണ്ടിരിക്കുന്നത് എന്ന് പറയുകയാണ് തോനക്കൽ ജയചന്ദ്രൻ. ബിരിയാണിയിൽ കഥീജ എന്ന കനിയുടെ ഭർത്താവായി അഭിനയിച്ചത് ജയചന്ദ്രൻ ആണ്. സിനിമയിൽ കനിയുടെയും ജയചന്ദ്രൻ്റെയും കിടപ്പറ രംഗങ്ങളും ഉണ്ട് . എന്നാല് ചില വ്യക്തികൾ അതിലെ കിടപ്പറ രംഗങ്ങൾ മാത്രം കട്ട് ചെയ്തുകൊണ്ട് ഏതോ അഡൽ്ട് സിനിമയിൽ ആണ് താൻ അഭിനയിച്ചതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട് എന്ന പറയുന്നു ജയചന്ദ്രൻ. ഇങ്ങനെയൊന്നും ചെയ്യരുത് എന്നും അതൊരു സിനിമ ആണ് എന്ന് പറഞ്ഞു നിങൾ പ്രചരിപിചാലും കുഴപമില്ലെന്ന് പറയുകയാണ് ജയചന്ദ്രൻ. എന്നാല് ഇനിയും ഇങ്ങനെയുള്ള വിഡിയോകളും മറ്റും പ്രദർശിപ്പിക്കുന്നത് നിയമപരമായി നേരിടാൻ ഒരുങ്ങുകയാൻ ജയചന്ദ്രൻ.