
ഡ്രൈവറില്ലാതെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ് ഇറക്കത്തില്‍ ഉരുണ്ട് നീങ്ങി. അപകടം മുന്നില്‍ കണ്ട ആദിത്യന്‍ രാജേഷ് ഡ്രൈവറുടെ സീറ്റിലിരുന്ന് ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ശ്രീമുലപുരം അകവൂര്‍ സ്‌കൂളിന്റെ ബസ് വിദ്യാര്‍ഥികളെ കയറ്റാന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ ബസ് ഇറക്കത്തില്‍ ഉരുണ്ട് നീങ്ങി. ഡ്രൈവര്‍ ഈ സമയം ബസ്സിലുണ്ടായിരുന്നില്ല. വേഗം കൂടിയതോടെ ആദിത്യന്‍ അപകടം തിരിച്ചറിയുകയായിരുന്നു. ക്രഷറില്‍ ജോലി ചെയ്തിരുന്ന അമ്മാവന്റെ കൂടെ ലോറിയില്‍ യാത്ര ചെയ്ത അനുഭവമാണ് ആദിത്യന് ധൈര്യമായത്.