Spread the love
സ്കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ: അറിയേണ്ട വിവരങ്ങൾ

പ്ലസ് വൺ മുഖ്യ അലോട്ട്മെന്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് നിലവിൽ ലഭിച്ച സ്കൂളോ കോഴ്‌സോ താല്പര്യം ഇല്ലാത്തതാണ് എങ്കിൽ ഇഷ്ടപെട്ട സ്കൂളിലേക്കും കോഴ്സിലേക്കും മാറാൻ ഉള്ള ട്രാൻസ്ഫർ അപേക്ഷ നവംബർ 5 , 6 തീയതികളിൽ നൽകാവുന്നതാണ്. ട്രാൻഫർ അപേക്ഷ പൂർണ്ണമായും ഓഫ്‌ലൈൻ വഴി ആണെന്നാണ് ലഭിച്ച വിവരം.

ട്രാൻസ്ഫർ കൊടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് നിലവിൽ അഡ്മിഷൻ ലഭിച്ച സ്കൂളിൽ നൽകേണ്ടതാണ്. അപേക്ഷ ഫോം സൈറ്റിൽ പ്രസിദ്ധീകരിക്കും

⭕️ആർക്കൊക്കെ സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം 

മുഖ്യ അലോട്ട്മെന്റ് വഴിയോ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് വഴിയോ മെറിറ്റ് ലിസ്റ്റിൽ നിന്നും അലോട്ട്മെന്റ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ട്രാൻസ്ഫർ അപേക്ഷ നൽകാൻ സാധിക്കുന്നതാണ്.

⭕️ആർക്കൊക്കെ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല ? 

മുഖ്യ അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും മാനേജ്‌മന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട എന്നീ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ വെക്കാൻ സാധിക്കില്ല.

⭕️VHSE യിൽ നിന്ന് HSE യിലേക്കോ അല്ലെങ്കിൽ HSE യിൽ നിന്ന് VHSE ലേക്കോ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാൻ സാധിക്കുമോ?

സാധിക്കില്ല

⭕️ഒരു കുട്ടിക്ക് എത്ര സ്കൂൾ വരെ സ്കൂൾ കോഴ്സ് ട്രാൻസ്ഫർ വയ്ക്കാം?

സീറ്റ് ലഭ്യമായ മുഴുവൻ സ്കൂളിലേക്കും അപേക്ഷ സമർപ്പിക്കാം. 

⭕️ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ട്രാൻസ്ഫർ വെക്കാൻ സാധിക്കുമോ?

സാധിക്കില്ല.

⭕️ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് , അല്ലങ്കിൽ അതെ സ്കൂളിലെ മറ്റൊരു കോഴ്സിലേക്ക് ട്രാൻസ്ഫർ വെക്കാൻ സാധിക്കുമോ?

സാധിയ്ക്കും.

NB: നിലവിൽ ലഭ്യമായ വിവരങ്ങൾ ആണ് മുകളിൽ പറഞ്ഞിരിക്കുന്നത്. പുതിയ നോട്ടിഫിക്കേഷൻ വരുമ്പോൾ ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടാകാം.

Leave a Reply