Spread the love
സ്കൂൾ പരീക്ഷകൾ നടക്കും’, ഒമിക്രോൺ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറക്കുന്നത് ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളിലും തീരുമാനമെടുത്തത്. ഒമിക്രോൺ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അതിനാൽ പരീക്ഷ ഉൾപ്പെടെയുളള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ ഇതുവരെ 65 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവരുമായി സമ്പർക്കം പുലർത്തിയ ചിലർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 961 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്.ഏറ്റവുമധികം രോഗബാധിതർ ദില്ലിയിലാണ്. 263 ഒമിക്രോൺ കേസുകളാണ് ദില്ലിയിലുള്ളത്. രണ്ടാമത് മഹാരാഷ്ട്രയാണ്. 262 രോഗികളാണ് മഹാരാഷ്ട്രയിൽ. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം.

Leave a Reply