Spread the love
‘സ്കൂൾ ഇൻ എ വാൻ’: ആദിവാസി വിഭാ​ഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി ഒഡീഷ സർക്കാർ

ഭുവനേശ്വർ; പാവപ്പെട്ടവരും ദരിദ്രരുമായ ആദിവാസി വിഭാ​ഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ലഭ്യമാക്കി സംസ്ഥാനത്തെ എസ് സി എസ് ടി വികസന വകുപ്പ്. 4000 വിദ്യാർത്ഥികൾക്കാണ് സ്കൂൾ ഇൻ എ വാൻ പദ്ധതിയിലൂടെ പഠന സൗകര്യം ലഭ്യമാകുന്നത്. ഓൺലൈൻ വിദ്യാഭ്യാസം അപ്രാപ്യമായ ഇടങ്ങളിലേക്ക് ഈ സൗകര്യം ലഭ്യമാകുന്നത്. കുട്ടികളുടെ പഠനോപകരണങ്ങളായ ഓഡിയോ വിഷ്വൽ സംവിധാനങ്ങളാണ് വാനിൽ സജ്ജീകരിച്ചിരിക്കുന്നത്. 1ാം ക്ലാസ് മുതൽ 5ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പുസ്തകങ്ങൾ, സയൻസ് കിറ്റുകൾ, സ്പോർട്ട്സ് കിറ്റ്, ശുചിത്വ വിദ്യാഭ്യാസ കിറ്റുകൾ എന്നിവയാണ് ഈ മൊബൈൽ സ്കൂളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും യൂണിസെഫിന്റെയും സംയുക്ത സഹകരണത്തോടെയാണ് സ്കൂൾ ഓൺ വീൽ എന്ന പദ്ധതി; കിയോഞ്ചർ, ജജ്പൂർ, മയൂർഭഞ്ച്, അങ്കുൾ, ​ഗജപതി, റായ​ഗഡ, കലഹണ്ടി, മാൽക്കങ്കിരി, കന്ധാമൽ, ​ഗഞ്ചം എന്നീ ജില്ലകളിൽ നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും അനുസരിച്ചാണ് പ്രവർത്തനം. 10 ജില്ലകളിലെ 1000ത്തോളം ​ഗ്രാമങ്ങളിലെ 40000 വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

Leave a Reply