Spread the love
സ്കൂള്‍ തുറക്കല്‍ :വാക്സീൻ നിർബന്ധമാക്കും.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടക്കും. ഓൺലൈൻ ആയാണ് യോഗം ചേരുക. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഇതു. എല്ലാ അധ്യാപക, അനധ്യാപക ജീവനക്കാരും വാക്സിന്‍ സ്വീകരിക്കുന്നത് നിർബന്ധമാക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിക്കും.

കോവിഡ് മാനദണ്ഡങ്ങളില്‍ ഒരു ഇളവുമില്ലാതെ സ്കൂളുകള്‍ പ്രവർത്തിക്കണം എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.മൂന്നു ദിവസം ഇടവിട്ടുള്ള ഷിഫ്റ്റ്, ക്ലാസുകള്‍ ഉച്ചവരെയാക്കുക, സ്കൂൾ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. പ്രയോഗിക പ്രശ്നങ്ങള്‍, സൗകര്യങ്ങളുടെ അപര്യാപ്തത, എന്നിവയും ചർച്ചയിൽ ഉൾപ്പെടുത്തും.

അധ്യാപകരും അനധ്യാപകരും വാക്സീൻ സ്വീകരിച്ചിട്ടില്ലെന്ന അനൗദ്യോഗിക കണക്കുകളുണ്ട്. എല്ലാ സ്കൂള്‍ ജീവനക്കാരും നിര്‍ബന്ധമായും വാക്സീന്‍സ്വീകരിക്കണമെന്ന നിലപാടാണ് പ്രധാന അധ്യാപകസംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്. അധ്യാപകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത്. ഞായറാഴ്ചയോടെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറും.

Leave a Reply