
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സ്ക്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഇതിനായി ബോധവത്ക്കരണ ക്ലാസുകള്‍ നടത്തും.
സ്‌കൂളുകള്‍ ആരംഭിക്കുന്ന സമയത്തും പൊലീസ് നിരീക്ഷണം ഉണ്ടാകും. പി.ടി.എ, ക്ലാസ് പി.ടി.എ എന്നിവ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. ആഴ്ചയില്‍ രണ്ട് ദിവസം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം ചേരും. 15 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സിന് നല്‍കുന്നതിനുള്ള നടപടി ഊര്‍ജിതപ്പെടുത്തും.
കുട്ടികളിലെ കൊഴിഞ്ഞുപോക്ക് പ്രത്യേകിച്ച് പട്ടിക വര്‍ഗ വിഭാഗങ്ങളിലേത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.