സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തെ മധ്യവേനലവധി പ്രഖ്യാപിച്ചു. ഏപ്രിൽ 3മുതൽ മേയ് 31 വരെയാണ് അവധി. ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കും.
ഒന്നുമുതൽ 9വരെ ക്ലാസുകളിലും പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് 2 മാസം അവധി ലഭിക്കുന്നത്. 10, 12 ക്ലാസുകളിൽ ഏപ്രിൽ മാസത്തിൽ വാർഷിക പരീക്ഷ നടക്കുന്നതിനാൽ മെയ് മാസത്തിലാകും അവധി.
എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 10 നകം പ്രസിദ്ധീകരിച്ചു ജൂണിൽ തന്നെ പ്ലസ് വൺ ക്ലാസുകളും ആരംഭിക്കും.