സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കുന്നു. 10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വൈകുന്നേരം വരെ ക്ലാസ് ഉണ്ടായിരിക്കും. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുന്നതും ഇന്ന് ഉന്നതതല യോഗം ചേർന്ന് ചർച്ച ചെയ്യും. ഇത്തവണ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുന്നത്.