ഒമാനിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളും അടയ്ക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്നു. ജൂണ്‍ പത്തിനാണ് രാജ്യത്തെ സ്‌കൂളുകള്‍ അടയ്ക്കുന്നത്. ഓഗസ്റ്റ് പത്തോടെ ക്ലാസുകള്‍ പുനഃരാരംഭിക്കും. ജൂണ്‍ ഒമ്പത് വരെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ ജൂണ്‍ പത്തോടെ 43 റിയാല്‍ മുടക്കിയാല്‍ കിട്ടുന്ന ടിക്കറ്റ് ഒറ്റയടിക്ക് 100 റിയാലായി ഉയരും. ജൂണ്‍ രണ്ടാം വാരം കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് 119 റിയാലാണ്. ജൂണ്‍ 17 ന് 161 റിയാലായി ഉയരും. തിരുവനന്തപുരത്തേക്ക് 109 റിയാലാണ്. 17 ന് 148 റിയാലായി ഉയരുന്നുണ്ട്. കണ്ണൂരിലേക്ക് ജൂണ്‍ ഒമ്പതിനു തന്നെ 137 ആണ് നിരക്ക്. കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള നിരക്കുകളും വര്‍ധിക്കും.