ക്രിസ്തുമസ് അവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. ഒമിക്രോൺ (Omicron) പശ്ചാത്തലത്തിൽ കർശന ജാഗ്രത പാലിച്ചാണ് സ്കൂൾ തുറക്കുന്നത്. സ്‌കൂള്‍ ഷിഫ്‌റ്റിലെ ബാച്ച് നിയന്ത്രണങ്ങല്‍ നീക്കി പൂര്‍ണതോതില്‍ ക്ലാസ്സുകള്‍ നടത്തുന്നത് ഒന്നുകൂടി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നീട് സ്കൂൾ തുറക്കാമെന്ന തീരുമാനത്തിലെത്തി. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.