യുക്രൈൻ സംഘർഷം എത്രയും വേഗം പരിഹരിക്കപ്പെടാൻ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ.ഉക്രെയ്നിലെ സംഘർഷത്തെക്കുറിച്ചും അതിൽ താങ്കളുടെ ആശങ്കകളെക്കുറിച്ചും അറിയാം. ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു.ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലായിരുന്നു പുടിന്റെ പരാമർശം. സമാധാനത്തിന്റെ പാതയിൽ നമുക്ക് എങ്ങനെ മുന്നോട്ടുപോകാം എന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയും റഷ്യയും പതിറ്റാണ്ടുകളായി പരസ്പരം ഒരുമിച്ചുനിൽക്കുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.നാളെ ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളും പുടിൻ നേർന്നു.