വിശന്നാൽ ആർക്കാണെങ്കിലും ഭക്ഷണം വേണം അതാണ് പ്രകൃതി നിയമം. മുതിർന്നവർക്കാണെങ്കിൽ വേണ്ടത് ഇച്ച അനുസരിച്ച് കഴിക്കാം. എന്നാൽ കുഞ്ഞുങ്ങൾക്കാണെങ്കിലോ? അതും കൈകുഞ്ഞുങ്ങൾക്ക്? അവർക്ക് വിശന്നാൽ മുലപാൽ അല്ലാതെ വേറെന്ത് മാർഗ്ഗം! വിശന്നാൽ സകലരും കയറിച്ചെല്ലുന്ന ഇടമാണ് റസ്റ്റോറന്റ്. അവിടെവച്ച് സ്വന്തം കുഞ്ഞിനെ മുലയൂട്ടിയ അമ്മയെ മറ്റൊരാൾ ശകാരിച്ചാലോ? എങ്കിൽ ഇങ്ങനെ ഒരു സംഭവം ശരിക്കും നടന്നിരിക്കുകയാണ് പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹായുണിന്റെ ജീവിതത്തിൽ.
റസ്റ്റോറന്റ് ഇരുന്നു സ്വന്തം കുഞ്ഞിന് മുലപ്പാൽ നൽകിയ തന്നെ ഒരു സ്ത്രീ ശകാരിച്ചത് വളരെയധികം വേദനയോടെയാണ് താരം ചൂണ്ടിക്കാട്ടുന്നത്. സകലർക്കും ഭക്ഷണം ലഭിക്കുന്ന സ്ഥലത്ത് തന്റെ കുഞ്ഞിന് വിശന്നാൽ പാൽ കുടിക്കാൻ കഴിയില്ലേ എന്നാണ് താരത്തിന്റെ ചോദ്യം. എന്തായാലും ഇത്ര ദുരവസ്ഥകൾക്കും തനിക്കുണ്ടായ മോശം അനുഭവത്തിനും മറുപടിയായി കുഞ്ഞിനെ പരസ്യമായി ടെറസിൽ വച്ചും കടലിൽ വച്ചും മുലയൂട്ടുന്നതിന്റെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് താരം മറുപടി പറഞ്ഞിരിക്കുന്നത്.
‘നിങ്ങൾക്കറിയാമോ സ്വതന്ത്രമായി ചിന്തിക്കുന്ന അല്പം നിഷേധിയായ ഒരു വ്യക്തിയാണ് ഞാൻ അതുകൊണ്ടുതന്നെ ആളുകൾ എനിക്ക് നേരെ വിരൽ ചൂണ്ടിയപ്പോൾ ഞാനൊരു തീരുമാനമെടുത്തു. ഒരിക്കൽ ഒരു ഷൂട്ടിനിടെ താൻ കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം ഭർത്താവ് എടുത്തിരുന്നു. ആ ചിത്രം കണ്ടപ്പോൾ അത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു.മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടി ആയിരുന്നില്ല അത്. ആ ഫോട്ടോ വളരെ ശക്തമായ മറുപടിയാണെന്ന് എനിക്കറിയാമായിരുന്നു എന്നും കുഞ്ഞുങ്ങളെ മുലയൂട്ടുക എന്നത് ഒരു സാധാരണ പ്രക്രിയ ആണെന്ന് ചൂണ്ടിക്കാട്ടുവാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നും ഹായൂൺ പറയുന്നു.
മുലയൂട്ടൽ എന്നത് വളരെ മനോഹരമായ പ്രക്രിയയാണ്. കുഞ്ഞുങ്ങളെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഇത്തരം കാര്യങ്ങൾ വരുമ്പോൾ എന്തുകൊണ്ടാണ് മോശമായി ചിന്തിക്കുന്നത് എന്ന് തനിക്കറിയില്ലെന്നും താരം ചൂടികാട്ടി.