Spread the love

പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയെ അപകടകരമായ വിധത്തിൽ പുറകിൽ തിരിച്ചിരുത്തി യാത്ര ചെയ്യുന്ന സ്കൂട്ടർ യാത്രികന്റെ ചിത്രം വൈറൽ ആയിരുന്നു. കാണുന്നവർക്ക് പോലും പേടിതോന്നുന്ന തരത്തിൽ സുരക്ഷയെ പറ്റി യാതൊരു കൂസലുമില്ലാതെ പോകുന്ന കുട്ടിയുടെയും സ്കൂട്ടർ യാത്രികന്റെയും ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരനാണ് പകർത്തിയത്. കോഴിക്കോട് മാവൂർ–തെങ്ങിലക്കടവ് റോഡിലൂടെ കഴിഞ്ഞ ദിവസമായിരുന്നു പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയുമായുള്ള പിതാവിന്റെ സാഹസിക യാത്ര.

സംഭവ സ്കൂട്ടർ ഓടിച്ചിരുന്ന ആളും കുട്ടിയും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂർ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി വിവരം മോട്ടർ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

Leave a Reply