
കെയ്റോ: തെക്കൻ ഈജിപ്തിൽ ആസ്വാനിൽ തേളുകളുടെ കുത്തേറ്റ് മൂന്ന് പേര്‍ മരിച്ചു. തെക്കൻ ഈജിപ്തിൽ ആസ്വാൻ നഗരത്തിൽ പെയ്ത കനത്ത മഴയ്ക്കും ശേഷം വെള്ളക്കെട്ടുണ്ടാക്കിയതോടെ തേളുകളും പാമ്പുകളും കൂട്ടിൽ നിന്നു കട്ടത്തോടെ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നു.നഗരത്തിൽ തേളുകളുടെ ആക്രമണത്തിൽ 450ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തിൽ പ്രദേശത്തെ ആശുപത്രികളോടു ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തേള്‍വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആൻ്റി വെനം ആശുപത്രികളിലേയ്ക്ക് കൂടുതലായി എത്തിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു. തേള്‍ വിഷബാധയേൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് അസ്വാൻ ഗവര്‍ണര്‍ ജനങ്ങളോടു നിര്‍ദേശിച്ചു.