
പട്ടികജാതി-പട്ടികവര്‍ഗ സംവരണം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത് കര്‍ണാടക സര്‍ക്കാര്‍. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ശതമാനമായും പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണം 3 ശതമാനത്തില്‍ നിന്ന് 7 ശതമാനമായും ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം 17 ശതമാനമായും പട്ടികവര്‍ഗക്കാര്‍ക്ക് 7 ശതമാനമായും വര്‍ധിപ്പിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു.വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.നിലവില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് 15 ശതമാനവും എസ്ടികള്‍ക്ക് 3 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) 32 ശതമാനവും സംവരണം ഉണ്ട്. ഇത് 50 ശതമാനമായി കൂട്ടിച്ചേര്‍ക്കുന്നു.