എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാറിടിപ്പിച്ച ശേഷം വെട്ടികൊന്നു.കൊലക്കുപിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ.
മണ്ണഞ്ചേരി: സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടികൊന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനാണ് (38) ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽ വെച്ച് വെട്ടേറ്റത്.
വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാെൻറ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു. അക്രമി സംഘം ആ കാറിൽ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത വീട്ടിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.കൈകാലുകൾക്കും വയറിനും തലക്കും വെട്ടേറ്റിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ആലപ്പുഴ ഡി.വൈ.എസ്.പി എം. ജയരാജ്, നോർത്ത് സി.ഐ കെ.പി. വിനോദ്, മണ്ണഞ്ചേരി എസ്.ഐ കെ.ആർ. ബിജു, മാരാരിക്കുളം എസ്.ഐ സിസിൽ ക്രിസ്ത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.