പ്രതികളായ എസ്ഐ സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, സിപിഒ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. ഇവരെ പ്രോസിക്യൂട്ട് ചെയ്യാനും നിർദേശം നൽകി.
പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിടാൻ ഡിജിപിക്ക് നിർദേശം നൽകിയതായും സർക്കാർ നിയമസഭയിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. ജസ്റ്റീസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019ലാണ് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്.