കോവിഡ് ഇതര ചികിത്സ ബഹിഷ്കരിച്ചുകൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. സമരം തുടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. വാര്‍ഡുകളിലും ഔട്ട് പെഷ്യന്റ് വിഭാഗത്തിലും രോഗികള്‍ ദുരിതത്തിലാകുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കൂടുതല്‍ പ്രതിസന്ധി. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലാത്തതും സ്റ്റൈപന്‍ഡ് വര്‍ധനവില്‍ തീരുമാനമാകാത്തതുമാണ് സമരം തുടരാനുള്ള കാരണങ്ങള്‍.