ബിഗ്‌ബോസ് സീസൺ 6 മത്സരാർത്ഥിയും പ്രശസ്ത യൂട്യൂബറുമായ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷ്ണയെ വലിയ മുഖവുര ഒന്നും കൂടാതെ തന്നെ മലയാളികൾക്കറിയാം. പൊതുവിഷയങ്ങളിലും ബിഗ്‌ബോസ്, സിനിമ റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളിലും അഭിപ്രായം തുറന്നു പറഞ്ഞ് കയ്യടിയും അതേപോലെ വിമർശനവും താരം നേടാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും യൂട്യൂബിലെ ഈ തുറന്നു പറച്ചിൽ വെറുതയല്ലെന്നും ഇന്നാട്ടിലെ തരക്കേടില്ലാതെ പ്രോഫിറ്റ് ഉണ്ടാക്കുന്ന ബിസിനസ്സുകാരെക്കാളും സംഗതി ലാഭകരമാണെന് തെളിയിച്ചിരിക്കുകയാണ് താരമിപ്പോൾ.
7 ന്റെ പണി എന്ന ടാഗ്‌ലൈനോടുകൂടി ബിഗ്‌ബോസ് സീസൺ 7 ആരംഭിച്ച സമയം മുതൽ സായി തന്റെ യൂട്യൂബ് ചാലിൽ ഇത് പ്രധാന റിവ്യൂ കോൺടെന്റ് ആക്കിയിരിക്കുന്നു. എന്നാൽ ഇത്തരം കോൺടെന്റ് വഴി കഴിഞ്ഞ 4 മാസം കൊണ്ട് താൻ എത്ര അക്കൗണ്ടിൽ ആക്കി എന്നതാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. സീസൺ ഏഴിലെ എപ്പിസോഡുകൾ ദിവസേന റിവ്യൂ ചെയ്തതിലൂടെ പ്രതിമാസം ഏഴ് ലക്ഷം രൂപയോട് അടുത്ത് സമ്പാദിചെന്നാണ് സായി തന്റെ ആരാധകരോട് തുറന്നു പറയുന്നത്.
ജൂലൈയിൽ 6,08,871 രൂപ, ആഗസ്റ്റിൽ 6,06,952 രൂപ, സെപ്റ്റംബറിൽ 6,84,819 രൂപ, ഒക്ടോബറിൽ 7,64,059 രൂപ എന്നിങ്ങനെയാണ് സായ് കൃഷ്ണ യൂട്യൂബിൽ നിന്നും നേടിയത്. മൊത്തത്തിൽ 2,664,701 രൂപയാണ് നാലുമാസം കൊണ്ട് സായി കൃഷ്ണ യൂട്യൂബിൽ നിന്ന് നേടിയത്. യൂട്യൂബ് വരുമാനത്തിന്റെ രേഖകൾ സഹിതമാണ് സായി കൃഷ്ണ തുക വെളിപ്പെടുത്തിയത്. ബിഗ് ബോസ് സീസൺ 7 നടക്കുന്ന സമയത്ത്, ദിവസവും ഒരു വീഡിയോ എന്ന രീതിയിൽ സ്ഥിരമായി റിവ്യൂകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് താൻ 26 ലക്ഷം രൂപയെന്ന അധിക വരുമാനം നേടിയതെന്നും സായി കൃഷ്ണ വെളിപ്പെടുത്തി








