എലിസബത്ത് രാജ്ഞി എഴുതിയ ഒരു രഹസ്യ കത്ത് ഡിസ്‌നിയിൽ സൂക്ഷിച്ചിരിക്കുന്നതായി വിവരം. ഡിസിനിയിലെ രഹസ്യ അറയിൽ കത്ത് സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഡിസ്‌നിയിലെ ചരിത്രപരമായ കെട്ടിടത്തിലെ ഗ്ലാസുകൊണ്ട് നിർമ്മിച്ച ഒരു രഹസ്യ അറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. ഡിസ്‌നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് 1986ലാണ് എലിസബത്ത് രാജ്ഞി കത്ത് എഴുതുന്നത്. കത്തിന്റെ ഉള്ളടക്കം എന്താണെന്ന് എലിസബത്ത് രാജ്ഞിയുമായി അടുത്ത ബന്ധമുള്ളവർക്ക് പോലും അറിയില്ലെന്നതാണ് സത്യം.
കത്ത് 63 വർഷങ്ങൾക്ക് ശേഷം 2085ൽ മാത്രമെ തുറന്ന് വായിക്കുകയുള്ളൂ. 2085 ൽ ഉചിതമായ ദിവസം നോക്കി കത്ത് തുറന്ന് വായിക്കാനാണ് നിർദ്ദേശം. രാജ്ഞിയുടെ ഒപ്പും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.